ഭരണസാരഥ്യത്തിലേക്ക് വിഡിഎസ് സര്‍ക്കാര്‍

മുഖ്യമന്ത്രിയായിവിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിൻറെ മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പികെ കുഞ്ഞാലിക്കുട്ടി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
മുഖ്യമന്ത്രിയായി വിഡി സതീശൻ സത്രപ്രതിജ്ഞ ചെയ്തതിനു പിന്നാലെ രണ്ടാമനായി മുസ്‌ലിം ലീഗ് നിയമസഭകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
ചെന്നിത്തലക്ക് മൂന്നാമൂഴം
മുതിർന്ന നേതാവും മന്ത്രിസഭയിലെ സീനിയറുമായ രമേശ് ചെന്നിത്തല സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റു. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ചെന്നിത്തലയ്ക്കാണ്
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആദ്യമായി മന്ത്രി പദവിയിൽ
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിഡി സതീശൻ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി പദവിയിൽ ഇത് സണ്ണി ജോസഫിന് ആദ്യ നിയോഗമാണ്.
രണ്ടാമൂഴത്തിൽ മുരളീധരൻ
കോൺഗ്രസ് നിരയിലെ കരുത്തനായ കെ മരുളീധരൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഷിബു ബേബി ജോണും മോൻസ് ജോസഫും
സതീശൻ മന്ത്രിസഭയിലെ അംഗങ്ങളായി ഷിബു ബേബി ജോണും മോൻസ് ജോസഫും സത്യപ്രതിജ്ഞ ചെയ്തു
അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
വിഡി സതീശൻ മന്ത്രിസഭയിലെ അംഗമായി അനൂപ് ജേക്കബ് സത്യപ്രജ്ഞ ചെയ്തു. ടേം വ്യവസ്ഥയാണ് അനുപിനെന്നാണ് സൂചന.
സിപി ജോണിന് കന്നി ദൗത്യം
സതീശൻ മന്ത്രിസഭക്ക് കരുത്തായി സിഎംപി നേതാവ് സിപി ജോണ്. ഇതാദ്യമായാണ് സിപി അധികാര പദവിയിലെത്തുന്നത്.
കെസിയുടെ വിശ്വസ്തൻ, മൂന്നാമൂഴത്തിൽ എപി അനിൽകുമാര്‍
കെസി വേണുഗോപാൽ വിഭാത്തിലെ കരുത്തനായ എപി അനിൽകുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പിസി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സതീശൻ മന്ത്രിസഭയിൽ അംഗമായി പിസി വിഷ്ണുനാഥ് സത്യപ്രതിജ്ഞ ചെയ്തു
മൂന്നാം വരവിൽ മന്ത്രിയായി റോജി എം ജോൺ
സതീശൻ മന്ത്രിസഭയിൽ അംഗമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോജി എം ജോൺ

