Kaumudi Plus

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
X

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം സഭയിൽ ആരംഭിച്ചു . തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ​ഗ്യാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയാണ് പ്രസം​ഗം നടക്കുക . രാവിലെ 8.55 ഓടെ സഭയിലെത്തിയ ​ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്നു സ്വീകരിച്ചു .രാവിലെ ഒൻപതിന് ഗവർണർ സഭയെ അഭിസംബോധന ചെയ്തു .

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന, ഇന്ദിര ​ഗ്യാരന്റികൾ എന്നിവയെല്ലാം നയപ്രഖ്യാപനത്തിലുണ്ടാകും . റദ്ദാക്കിയ സിൽവർ ലൈനിനു പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതും കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാ​ഗ്ദാനം. ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ അടക്കമുള്ളവയും നയപ്രഖ്യാപന പ്രസം​ഗത്തിൽ ഉണ്ടായേക്കും.

Next Story
Share it