അമേരിക്കയിലെ അടച്ചുപൂട്ടല്‍: അഭിപ്രായ സര്‍വേയില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും രൂക്ഷ വിമര്‍ശനം
ഈ മാസം 24 മുതല്‍ 28 വരെ ഓണ്‍ലൈനായി നടന്ന സര്‍വേയില്‍ പങ്കെടുത്തവരില്‍ 45 ശതമാനം പേരും ട്രംപും അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍മാരുമാണ് ഷട്ട്ഡൗണിന് ഉത്തരവാദികളെന്നു വാദിക്കുന്നു. 33 ശതമാനം പേര്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഷട്ട് ഡൗണിനു കാരണക്കാര്‍ പ്രസിഡന്റ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമെന്നു അഭിപ്രായ സര്‍വേയില്‍ ഭൂരിപക്ഷാഭിപ്രായം. നവംബര്‍ അഞ്ചുവരെ അടച്ചുപൂട്ടല്‍ തുടര്‍ന്നാല്‍ അമേരിക്കന്‍ ചരിത്ത്രിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിനാവും അത് കാരണമാകുക. എബിസി ന്യൂസ് വാഷിംഗ്ടണ്‍ പോസ്റ്റ് ഇപോസ് സര്‍വേ പ്രകാരമാണ് അടച്ചുപൂട്ടലിനു കാരണക്കാര്‍ ട്രംപ് ഭരണകൂടവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണെന്നു ഭൂരിപക്ഷം ആളുകളും പറയുന്നത്.
ഈ മാസം 24 മുതല്‍ 28 വരെ ഓണ്‍ലൈനായി നടന്ന സര്‍വേയില്‍ പങ്കെടുത്തവരില്‍ 45 ശതമാനം പേരും ട്രംപും അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍മാരുമാണ് ഷട്ട്ഡൗണിന് ഉത്തരവാദികളെന്നു വാദിക്കുന്നു. 33 ശതമാനം പേര്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തുന്നു. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ഭാഗം ആളുകള്‍ ഷട്ട്ഡൗണ്‍തുടരുന്നതില്‍ കടുത്ത ആങ്കയിലുമാണ്.
ഷട്ട് ഡൗണ്‍ തുടരുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതീതമായ് അമേരിക്കന്‍ ജനത ഒന്നടങ്കം ആശങ്കയിലാണ്. 90 ശതമാനം ഡെമോക്രാറ്റുകളും 60 ശതമാനം റിപ്പബ്ലിക്കന്‍മാരും 70 ശതമാനം സ്വതന്ത്രരും അടച്ചുപൂട്ടല്‍ തുടരുന്നതില്‍ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു.

