Kaumudi Plus

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക്;കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക്;കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും
X

കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ട്. കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയാകും. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം ജോർജ് കുര്യന് നിർദേശം നൽകി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞിരുന്നു. മുൻ കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനമായിരുന്നു ബിജെപി സ്ഥാനാർഥി. ഇത്തവണ അതിനെക്കാൾ മികച്ച സാഹചര്യമാണെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ജോർജ് കുര്യൻ സ്ഥാനാർഥിയായി എത്തുന്നതോടെ ക്രിസ്ത്യൻ വോട്ടുകളിൽ ഗണ്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ നീക്കം.കോട്ടയത്തെ കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ. കഴിഞ്ഞ കുറെ ദിവസങ്ങളായി കാഞ്ഞിരപ്പള്ളി കേന്ദ്രകരിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് കുര്യൻ. കോട്ടയത്തും പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളിയിലും കേന്ദ്രമന്ത്രിയെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ തുണയാകുമെന്ന പ്രതീക്ഷയിലാണ് കുര്യനും.

Next Story
Share it