Kaumudi Plus

വിവാഹജീവിതത്തിൽ സന്തോഷമില്ല;ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ യുവതിക്ക് അനുമതി നല്‍കി കോടതി

വിവാഹജീവിതത്തിൽ സന്തോഷമില്ല;ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ യുവതിക്ക് അനുമതി നല്‍കി കോടതി
X

ഭോപ്പാൽ: വിവാഹജീവിതത്തിൽ സന്തോഷവതിയല്ലാത്തതിനാൽ ഭർത്താവിനെയും കുടുംബത്തെയും വിട്ട് ആൺസുഹൃത്തിനൊപ്പം പോകാൻ അനുവദിക്കണമെന്ന 19 കാരിയുടെ ആവശ്യം അംഗീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഭർത്താവിന് 40 വയസ്സും തനിക്ക് 19 വയസ്സുമാണുതെന്നും തമ്മിൽ 21 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു.തന്റെ ഭാര്യയെ അനൂജ് കുമാർ എന്നയാൾ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ ഭർത്താവ് അവ്‌ധേഷ് ഹേബിയസ് കോർപസ് ഹർജി നൽകുകയായിരുന്നു. അവ്‌ധേഷിന്റെയും യുവതിയുടെയും വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോഴാണ് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്.കോടതി നിർദേശത്തെ തുടർന്ന് പൊലീസ് യുവതിയെയും അനൂജ് കുമാറിനെയും കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിചാരണ വേളയിൽ ആരുടെ കൂടെ പോകണമെന്നാണ് താൽപ്പര്യമെന്ന് യുവതിയോട് കോടതി ചോദിച്ചപ്പോൾ ആൺസുഹൃത്തിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. പ്രായപൂർത്തിയായ തന്റെ അവകാശങ്ങൾ കോടതി സംരക്ഷിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെട്ടു. ഭർത്താവ് മോശമായി പെരുമാറുന്നുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. തുടർന്ന് കൗൺസിലിങ്ങിന് അയച്ചെങ്കിലും പെൺകുട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

Next Story
Share it