Kaumudi Plus

ഡിഎംകെയ്ക്ക് ആശ്വാസമായി ഉദയനിധി സ്റ്റാലിന്റെ വിജയം;നിയമസഭയില്‍ നയിച്ചേക്കും

ഡിഎംകെയ്ക്ക് ആശ്വാസമായി ഉദയനിധി സ്റ്റാലിന്റെ വിജയം;നിയമസഭയില്‍ നയിച്ചേക്കും
X

ചെന്നൈ: തമിഴ്‌നാട്ടിൽ നേരിട്ട അപ്രതീക്ഷിത തോൽവിക്കിടയിലും ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ വിജയം. ടിവികെയുടെ കടന്നു വരവിൽ ഡിഎംകെയ്ക്ക് അടിതെറ്റുകയും സ്റ്റാലിൻ ഞെട്ടിക്കുന്ന തോൽവി നേരിടുകയും ചെയ്തപ്പോൾ ഉദയനിധി ചെപ്പോക്ക് തിരുവള്ളികേനി സീറ്റ് നിലനിർത്തി.

62,992 വോട്ടുകൾ നേടിയാണ് ഉദയനിധിയുടെ ജയം. ടിവികെ സ്ഥാനാർഥി ഡി സെൽവത്തെയാണ് ഉദയനിധി പരാജയപ്പെടുത്തിയത്. 7140 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉദയനിധിയുടെ ജയം. മുൻ കോൺഗ്രസ് നേതാവാണ് ഡി സെൽവം.സ്റ്റാലിൻ പരാജയപ്പെട്ടതോടെ നിയമസഭയിൽ ഡിഎംകെയെ നയിക്കാനുള്ള നിയോഗം ഇതോടെ ഉദയനിധിക്കായി. ഡിഎംകെയുടെ രാഷ്ട്രീയ യാത്ര തളർച്ചയില്ലാതെ തുടരുമെന്നു എംകെ സ്റ്റാലിൻ പാർട്ടിയുടെ തോൽവിക്കു പിന്നാലെ പ്രതികരിച്ചിരുന്നു.

ടിവികെയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഡിഎംകെയ്ക്കു വലിയ നഷ്ടമാണ് സംഭവിച്ചത്. ചെന്നൈ മേഖലയിൽ ഉദയനിധിയെ കൂടാതെ മന്ത്രി പികെ ശേഖർബാബു മാത്രമാണ് ജയിച്ചു കയറിയത്.

Next Story
Share it