യുഡിഎഫ്, ലീഡ് 90 കടന്നു; തരംഗം അലയടിക്കുമോ ?

തിരുവനന്തപുരം: കേരളം ഇനി ആര് ഭരിക്കുമെന്ന് അറിയുന്നതിനുള്ള നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ രണ്ടര മണിക്കൂറിലേക്ക് കടക്കുമ്പോൾ ഗിയർ മാറ്റി യുഡിഎഫ്. ആദ്യ മണിക്കൂറുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കഥ മാറി. പതുക്കെ പതുക്കെ യുഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഒടുവിൽ ലീഡ് നില 90 കടന്നതോടെ യുഡിഎഫിന് അനൂകൂലമായ ട്രെൻഡ് നടന്നതായാണ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് സൂചന. ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച എൻഡിഎ അതിന് അനുസരിച്ചുള്ള മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. അഞ്ചിടത്താണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്
Next Story

