Kaumudi Plus

കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടം ;രണ്ട്‌ മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടം ;രണ്ട്‌ മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം
X

ബംഗളൂരു: കർണാടകയിലെ കൊല്ലൂരിൽ വാഹനാപകടത്തിൽ രണ്ടു മലയാളി യുവതികൾക്ക് ദാരുണാന്ത്യം. കൊല്ലൂരിനു സമീപം ദേളിയെന്ന സ്ഥലത്ത് രണ്ടുമണിയോടെയാണ് അപകടം.പാല സ്വദേശിനി ആര്യ അനൂപ്, ജ്യോതി എന്നിവരാണ് മരിച്ചത്. ഏഴു മലയാളികളടക്കം എട്ട് പേർക്കു പരുക്കേറ്റിട്ടുണ്ട്. ചികിൽസയിലുള്ളവരിൽ 3 പേർ കുട്ടികളാണ്.പാലായിൽ നിന്നു കൊല്ലൂർ കുടജാദ്രിയിലേയ്ക്ക് തീർഥാടനത്തിനായി എത്തിയ സംഘം ക്ഷേത്ര ദർശനത്തിനുശേഷം കുടജാദ്രി മലയിലേക്ക് ജീപ്പിൽ ട്രക്കിങിനായി പുറപ്പെടുകയായിരുന്നു. തിരിച്ചുവരുന്നതിനിടെ മീൻലോറിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ കുന്താപുരയിലെയും ഉഡുപ്പിയിലെയും ആശുപത്രികളിൽ ചികിത്സയിലാണ്.

Next Story
Share it