സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്തും . ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയം വൻതോതിൽ യന്ത്രവൽകൃത മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങൾ ജനിക്കാതെ പോവുകയും ചെയ്യും.
ഇത് തുടർന്നാൽ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനും കടൽ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് വർഷം തോറും ജൂൺ, ജൂലൈ മാസങ്ങളിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.
Next Story

