Kaumudi Plus

കേരള മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണ്ണായകം ;പ്രഖ്യാപനം കാത്ത് കേരളം

കേരള മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണ്ണായകം ;പ്രഖ്യാപനം  കാത്ത് കേരളം
X

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണ്ണായകമായ ദിവസമാണ് . അംഗബലത്തിൽ കെ സി വേണുഗോപാലും സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തലയും ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും വി ഡി സതീശനും ആണ് . ആരെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഡൽഹിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നേതൃത്വം ഇന്ന് ചർച്ച നടത്തും.തർക്കം കൂടാതെ പ്രശ്‌നം പരിഹരിച്ചാൽ വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ കെ സി വേണുഗോപാൽ മുന്നിൽ നിൽക്കുമ്പോൾ, ഘടകകക്ഷികളുടെ നിലപാടും, ജനവികാരവും വിഡി സതീശന് അനുകൂലമാണ്. സമവായ സ്ഥാനാർഥിയായി താൻ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് എംഎൽഎമാരുടെ വൻ പിന്തുണയാണുള്ളത്. 45 ലധികം എംഎൽഎമാർ നീരക്ഷകരോട് കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാൻഡ് പരിഗണിക്കുമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്.

മുഖ്യമന്ത്രി പദത്തിൽ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശൻ ക്യാമ്പ്. സംസ്ഥാന വ്യാപകമായി ഫ്‌ലെക്‌സുകളും പ്രകടനത്തിന് ആഹ്വാനവും നടന്നു. പിന്തുണയിൽ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു.

Next Story
Share it