Kaumudi Plus

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം;14 മരണം ,രണ്ടുപേര്‍ വെന്റിലേറ്ററില്‍; പരിശോധനയ്ക്ക് 3 കെഡാവര്‍ നായകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം;14  മരണം ,രണ്ടുപേര്‍ വെന്റിലേറ്ററില്‍; പരിശോധനയ്ക്ക് 3 കെഡാവര്‍ നായകള്‍
X

തൃശൂർ: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ14 പേർ മരിച്ച പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ആലോചന. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തും.വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണനയെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.സ്‌ഫോടനത്തിൽ മരിച്ച 13 പേരിൽ 9 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പത്തു പേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേർ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം പൂർത്തിയാക്കി വിട്ടുനൽകി. ബാബു (56), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യകുമാർ (48), വേലൂർ സ്വദേശി സാജൻ (38), വിഷ്ണു (30), പ്രവീൺ (45), രജീഷ് (40), ഹരി (40), ഭവാനി (65), സുന്ദരൻ (46), എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ 3 കെഡാവർ നായകളെ എത്തിച്ചു. കൂടാതെ സ്‌ഫോടക വസ്തുക്കൾ പരിശോധിക്കാനുള്ള 3 നായകളെയും എത്തിക്കും. അപകടം നടന്ന പ്രദേശത്ത് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവർ ഉണ്ടെങ്കിൽ 108 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സ്ഥലത്ത് ആംബുലൻസുകൾ ക്യാംപ് ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Next Story
Share it