Kaumudi Plus

പന്തളത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾക്ക് പൂട്ടുവീണു

പന്തളത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾക്ക് പൂട്ടുവീണു
X

പത്തനംതിട്ട :പന്തളം കടയ്ക്കാട്ട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചുവന്ന മൂന്ന് ഹോട്ടലുകൾ അടച്ചുപൂട്ടി .

ഇതരസംസ്ഥാനക്കാർ നടത്തിയിരുന്ന ഈ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കക്കൂസിലടക്കംസൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു .

മാലിന്യം ഒഴുക്കിവിട്ടിരുന്നത് സമീപത്തെ തോട്ടിലേക്കായിരുന്നു. പഴകിയ ഭക്ഷണവും ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്തു.

അന്യസംസ്ഥാന തൊഴിലാളികൾ ഒരുപാട് താമസിച്ചിരുന്ന മേഖലയിൽ തന്നെയാണ് ഈ ഹോട്ടലുകൾ പ്രവർത്തിച്ചു വന്നിരുന്നത് .

ഹോട്ടലുകൾക്ക് നഗരസഭയുടെ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട് .

സംഭവത്തിൽ നടത്തിപ്പുകാർക്കെതിരേയും കെട്ടിട ഉടമകൾക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Next Story
Share it