Kaumudi Plus

ചോര്‍ച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളില്‍ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയുന്നവര്‍ക്ക് ഇനിമുതല്‍ അതത് തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട.

ചോര്‍ച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളില്‍ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയുന്നവര്‍ക്ക് ഇനിമുതല്‍ അതത് തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട.
X

തിരുവനന്തപുരം: ചോർച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയുന്നവർക്ക് ഇനിമുതൽ അതത് തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട.

മൂന്നു നിലവരെയുള്ള വീടുകൾക്ക് ഇളവ് അനുവദിച്ച് കൊണ്ട് കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ വരുത്തിയ മാറ്റം നിലവിൽ വന്നു.

രണ്ടു സെന്റുവരെയുള്ള സ്ഥലത്ത് പരമാവധി 100 ചതു.മീറ്ററുള്ള വീടുകൾക്ക്, മൂന്നു മീറ്ററിൽ അധികരിക്കാത്ത വീതിയുള്ള നോട്ടിഫൈഡ് അല്ലാത്ത റോഡിൽനിന്നുള്ള ചുരുങ്ങിയ ദൂരപരിധി ഒരു മീറ്ററാക്കി. നിലവിൽ രണ്ടുമീറ്ററായിരുന്നു.

വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭ്യമാക്കാനുള്ള വിസ്തീർണത്തിന്റെ അളവ് വർധിപ്പിച്ചു. നിലവിൽ 100 ച.മീറ്ററായിരുന്നത് 250 ച.മീറ്ററാക്കി.

ഇതുൾപ്പെടെ ചെറിയ വീടുകൾക്കും സംരംഭങ്ങൾക്കും കൂടുതൽ ഇളവുകൾ നൽകുന്ന തരത്തിലാണ് കെട്ടിടനിർമാണ ചട്ടങ്ങളിൽ സർക്കാർ വ്യാപക ഭേദഗതികൾ വരുത്തി വിജ്ഞാപനമിറക്കിയത്.

ഭേദഗതിയിൽ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇളവുകളുണ്ടെന്ന് മന്ത്രി എം ബി രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Next Story
Share it