Kaumudi Plus

തിരുപ്പറംകുണ്ഡ്രം ക്ഷേത്രം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കണം: തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

Thirupparamkundram row: Supreme Court issues notice in plea to direct ASI ‘takeover’ of temple

തിരുപ്പറംകുണ്ഡ്രം ക്ഷേത്രം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കണം: തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു
X

ന്യൂഡൽഹി: തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ എസ് ഐ)യുടെ നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ധർമ്മ പരിഷത്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തമിഴ്നാട് സർക്കാരിനും കേന്ദ്ര സർക്കാരിനും എ എസ് ഐയ്ക്കും നോട്ടീസ് അയച്ചു.

മധുരയിലെ ഹിന്ദു ധർമ്മ പരിഷത്താണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹർജിയിൽ, ക്ഷേത്രം എ എസ് ഐയുടെ കീഴിലാക്കണമെന്നതിനൊപ്പം കുന്നിനു മുകളിലുള്ള ദീപസ്തംഭത്തിൽ 24 മണിക്കൂറും തുടർച്ചയായി വിളക്ക് കത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കാർത്തിക ഉത്സവ സമയത്ത് മുഴുവൻ കുന്നും വിളക്കുകൾ കൊണ്ട് പ്രകാശമാനമാക്കണമെന്നും ഭക്തർക്ക് ആരാധന നടത്താൻ അനുവാദം നൽകണമെന്നും ഹർജിയിൽ പറയുന്നു. നിലവിലെ ക്രമീകരണങ്ങൾ ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സംഘടന ആരോപിക്കുന്നു.

തമിഴ്നാട്ടിൽ പ്രധാനമായി ആഘോഷിക്കുന്ന കാർത്തിക ദീപം അന്ധകാരത്തിനു മേൽ വെളിച്ചത്തിന്റെ വിജയത്തെയും ശിവനെയും മുരുകനെയും ആദരിക്കുന്നതിനെയും പ്രതീകപ്പെടുത്തുന്നു. വീടുകളും ക്ഷേത്രങ്ങളും ദീപങ്ങൾ കൊണ്ട് അലങ്കരിക്കുന്ന ഈ ഉത്സവത്തിന്റെ ഭാഗമായി തിരുപ്പറംകുണ്ഡ്രം കുന്നിനു മുകളിലെ ദീപസ്തംഭത്തിൽ വിളക്ക് കൊളുത്താൻ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും തമിഴ്നാട് സർക്കാർ അത് പാലിക്കാൻ തയ്യാറായിരുന്നില്ല.

ദീപസ്തംഭ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും, ഈ പുതിയ ഹർജിയോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.

Tags:
Next Story
Share it