Kaumudi Plus

സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനം ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനം ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ഇന്ന് വരെയുള്ള സർവീസ് വോട്ടുകൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സർവീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.തെരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റൽ വോട്ടിന്റെ കണക്ക് ചേർത്തതാണിത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും.രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീൻ) എണ്ണി തുടങ്ങും. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്.

140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ്‌ ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 ക‍ൗണ്ടിങ്‌ സൂപ്പർവൈസർമാരും 5563 ക‍ൗണ്ടിങ്‌ അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ്‌ വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്‌. 32,301 പൊലീസ് ഉദ്യോ​ഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാ​ഗമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യൂ ആർ കോഡുള്ള ഐഡി നിർബന്ധമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മെയ് 6 വരെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story
Share it