Kaumudi Plus

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം രാജ്യസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് വെല്ലുവിളി

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം രാജ്യസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് വെല്ലുവിളി
X

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഇനി വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് വെല്ലുവിളിയാകും .ഇപ്പോൾ നിയമസഭയിൽ 35 സീറ്റു മാത്രമാണ് ഇടതുപക്ഷത്തിന് ഉള്ളത്. സാധാരണ ഗതിയിൽ മൂന്ന് ഒഴിവുകൾ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ചുരുങ്ങിയത് 36 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ പാർലമെൻറിൻറെ ഉപരിസഭയിലേക്ക് ഒരു അംഗത്തെ അയയ്ക്കണമെങ്കിൽ ഇടതുപക്ഷം ബിജെപിയുടെ സഹായം തേടേണ്ട സ്ഥിതിയാണുള്ളത്.അതേസമയം ഭരണപക്ഷമായ യുഡിഎഫിന് 102 എംഎൽഎമാരാണുള്ളത്. കേരളത്തിൽ 2027-ലും 2028-ലുമായി നടക്കാനിരിക്കുന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ (ഓരോ വർഷവും മൂന്ന് വീതം) കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് (UDF) മുഴുവൻ സീറ്റുകളും നേടാൻ സാധ്യത ഒരുങ്ങുകയാണ്.

നിയമസഭയുടെ ആകെ അംഗബലത്തെ ഒഴിവു വരുന്ന അംഗങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു വേണ്ട മിനിമം വോട്ടു നിശ്ചയിക്കുന്നത്. ഇതനുസരിച്ച് മൂന്ന് ഒഴിവു വരുന്ന തെരഞ്ഞെടുപ്പിൽ 36 പേരുടെയും രണ്ട് ഒഴിവു വരുന്നതിൽ 47 പേരുടെ പിന്തുണയും വേണ്ടിവരും.കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ പിവി അബ്ദുൾ വഹാബ് (മുസ്ലിം ലീഗ്), വി ശിവദാസൻ (സിപിഎം), ജോൺ ബ്രിട്ടാസ് (സിപിഎം) എന്നിവരുടെ കാലാവധി അടുത്ത വർഷം ഏപ്രിൽ 20 ന് അവസാനിക്കും. ഈ ഒഴിവിൽ ഒരാളെ ജയിപ്പിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എൽഡിഎഫിന് കഴിയില്ല. എഎ റഹിം, ജെബി മേത്തർ, പി സന്തോഷ് കുമാർ എന്നിവരുടെ കാലാവധി 2028 ഏപ്രിൽ രണ്ടിനും അവസാനിക്കും.

Next Story
Share it