Kaumudi Plus

മാതൃകാപരമായ ഇടപെടലുമായി വിദേശീയർ ; മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് ദത്തെടുത്തത് 23 കുട്ടികളെ

മാതൃകാപരമായ ഇടപെടലുമായി വിദേശീയർ ; മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് ദത്തെടുത്തത് 23 കുട്ടികളെ
X

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൽ നിന്ന് 23 കുട്ടികളെവിദേശ പൗരൻമാർ ദത്തെടുത്തു .

ഏഴ് കുട്ടികളെ ഇറ്റലിയിലുള്ളവരും മറ്റുള്ളവർ ഡെൻമാർക്ക്, യുഎസ്എ, സ്‌പെയിൻ, സ്വീഡൻ, യുഎഇ എന്നിവിടങ്ങളിലെ കുടുംബങ്ങളുമാണ് ദത്തെടുത്തത്.

നാലുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ദത്തെടുത്തത് .തിരുവനന്തപുരം , ആലപ്പുഴ, പത്തനംതിട്ട, കാസർകോട് എന്നിവിടങ്ങളിലെ അമ്മത്തൊട്ടിലിൽ നിന്നാണ് ഈ കുഞ്ഞുങ്ങളെ ദത്തെടുത്തത്.

2023ൽ 10 കുട്ടികളെ ദത്തെടുത്തു.

2024ൽ 5, 2025ൽ 5 എന്നിങ്ങനെയാണ് ദത്തെടുത്ത കുട്ടികളുടെ കണക്കുകൾ.

കേന്ദ്രസർക്കാർ പുതിയ ദത്തെടുക്കൽ ചട്ടങ്ങൾ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിതെന്ന് ചൈൽഡ് വെൽഫെയർ കൗൺസിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി നിർദേശിച്ച നിയമപരമായ നടപടിക്രമങ്ങൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് വിദേശ പൗരൻമാർക്ക് ദത്തെടുക്കൽ സാധ്യമാക്കിയതെന്ന് കൗൺസിൽ ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു.

ഓട്ടിസം, മറ്റ് ഭിന്നശേഷി എന്നിവയുള്ള കുട്ടികളാണ് ദത്തെടുത്തവരിൽ പലരും.

അവരുടെ ആരോഗ്യപരമായ അവസ്ഥകൾക്ക് സുരക്ഷിതമായ ജീവിതമാണ് ഇതിലൂടെ അവർക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മിക്ക ഇന്ത്യൻ മാതാപിതാക്കളും ഭിന്നശേഷിക്കാരായ കുട്ടികളെ ദത്തെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമ്പോഴാണ് വിദേശീയരായ ആളുകളിൽ ഇത്തരമൊരു പ്രവണ നിലനിൽക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ദത്തെടുക്കുന്ന കുട്ടികളെ ദത്തെടുക്കൽ ഏജൻസികൾ അപ്പപ്പോഴുള്ള വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും ചൈൽഡ് വെൽഫെയർ കൗൺസിലിലേയ്ക്ക് അറിയിക്കുകയും ചെയ്യും.

അങ്ങനെ സുരക്ഷിതമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു.

Next Story
Share it