Kaumudi Plus

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ ഈ മാസം 16 വരെ വേണ്ട ;സർക്കാരിന് സമയം നീട്ടിനൽകി ഹൈക്കോടതി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ ഈ മാസം 16 വരെ വേണ്ട ;സർക്കാരിന് സമയം നീട്ടിനൽകി ഹൈക്കോടതി
X

കൊച്ചി: എറണാകുളം മലയിടംതുരുത്തിൽ താമസക്കാരെ കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച നടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു . കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റൂറൽ എസ്പി നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂർ മുൻസിഫ് കോടതി വിഷയത്തിൽ മറ്റ് ഉത്തരവ് ഇറക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

മലയിടം തുരുത്ത് ഒഴിപ്പിക്കലിൽ ഈ മാസം 9 വരെ ഹൈക്കോടതി സാർക്കാരിന് സാവകാശം അനുവദിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം കുടിയൊഴിപ്പിക്കലിൽ സാവകാശം ഈ മാസം 9 ന് അപ്പുറത്തേക്ക് നീട്ടി നൽകാനാകില്ലെന്നും, അതിനകം നടപടി സ്വീകരിക്കണമെന്നും പെരുമ്പാവൂർ മുൻസിഫ് കോടതി അഭിഭാഷക കമ്മീഷനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് നാളെ കുടിയൊഴിപ്പിക്കലിന് പൊലീസ് സംരക്ഷണം തേടി അഭിഭാഷക കമ്മീഷൻ കത്തു നൽകി.ഈ സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. .തുടർന്ന് ഈ മാസം 16 വരെ കോടതി സാവകാശം അനുവദിച്ചു. എന്നാൽ ഒഴിപ്പിക്കൽ ഉത്തരവിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും, ഇനിയും സാവകാശം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ഉന്നതിയിലെ താമസക്കാരുമായി മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ വീണ്ടും ചർച്ചയ്ക്ക് നടത്തുമെന്നാണ് സൂചന.

Next Story
Share it