അധ്യാപനം ജോലിമാത്രമല്ല;പാവനമായ വിശ്വാസമർപ്പിക്കുന്ന പ്രക്രിയ ആണെന്ന് കോടതി ;സംരക്ഷണം നൽകേണ്ടവർ തന്നെ വില്ലനാകുമ്പോൾ ഒരിളവും അർഹിക്കുന്നില്ല

തലശ്ശേരി :പാനൂർ പാലത്തായി പീഡനക്കേസിലെ വിധി ഇന്നലെയാണ് പ്രഖ്യാപിച്ചത് .
നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകന് ജീവിതാന്ത്യംവരെ തടവ് വിധിച്ച തലശ്ശേരി അതിവേഗ പ്രത്യേകകോടതി പറഞ്ഞ കാര്യങ്ങളാണ് വളരെ ശ്രദ്ധേയം .
അധ്യാപനം എന്നത് ഒരു ജോലി മാത്രം അല്ലെന്നും പാവനമായ വിശ്വാസമർപ്പിക്കുന്ന പ്രക്രിയ കൂടിയാണെന്ന് ഓരോ അധ്യാപകനും ഓർക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു .
സദ്ഗുണത്തിന്റെ സംരക്ഷകനാകേണ്ട അധ്യാപകൻ ലൈംഗികമായി ചൂഷണംചെയ്യാൻ തന്റെ സ്ഥാനം ഉപയോഗിക്കുന്നത് ഗുരു എന്ന ആശയത്തിനെതിരായ അപരാധമാണെന്നും വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ ഒരിളവും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
സംരക്ഷണ ഒരുക്കേണ്ടവർ തന്നെ നീചമായ പ്രവർത്തികളിലേക്ക് പോകുമ്പോൾ പൊതുസമൂഹത്തിൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല .
പ്രതിയായ ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ. പദ്മരാജനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത് .

