Kaumudi Plus

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി ;ഐഇഡി ആക്രമണത്തിന് ലഷ്‌കര്‍ ഇ ത്വയ്ബ

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി ;ഐഇഡി ആക്രമണത്തിന്  ലഷ്‌കര്‍ ഇ ത്വയ്ബ
X

ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്താൻ ലഷ്‌കർ ഇ ത്വയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേണ റിപ്പോർട്ട്. ചെങ്കോട്ടയിലും ചാന്ദിനി ചൗക്കിലെ ഒരു ക്ഷേത്രവും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള മറ്റ് പ്രമുഖ മതസ്ഥാപനങ്ങളിലും സ്‌ഫോടനം നടത്താനാണ് പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്ബ പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഐഇഡി ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.ഫെബ്രുവരി 6ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്താനുള്ള ആസൂത്രണമെന്നാണ് സുരക്ഷാ ഏജൻസി വൃത്തങ്ങൾ നൽകുന്ന സൂചന.2025 നവംബർ 10ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പാകിസ്ഥാനിലെ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപത്തുള്ള നിരവധി വാഹനങ്ങൾക്ക് അന്ന് തീ പിടിച്ചു. തലസ്ഥാനത്ത് നിന്ന് വെറും 50 കിലോമീറ്റർ അകലെ ഹരിയാനയിലെ ഫരീദാബാദിൽ അമോണിയം നൈട്രേറ്റ് ഉൾപ്പെടെ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ ദിവസമായിരുന്നു ചെങ്കോട്ട സ്‌ഫോടനം നടന്നത്.

Next Story
Share it