Kaumudi Plus

സ്ഥാനം മോഹിച്ചതാരപ്പ...;മുഖ്യമന്ത്രി പദവിയില്‍ അനിശ്ചിതത്വം തുടരുന്നു

സ്ഥാനം മോഹിച്ചതാരപ്പ...;മുഖ്യമന്ത്രി പദവിയില്‍ അനിശ്ചിതത്വം തുടരുന്നു
X

തിരുവനന്തപുരം :തെരഞ്ഞെടുപ്പ് വിധിപ്രഖ്യാപനം വന്ന് ഏഴ് ദിവസമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. കർണാടകയിലേക്ക് പോയ മല്ലികാർജുൻ ഖാർ​ഗെ ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം സോണിയ അടക്കമുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയേക്കും.ഇതിനിടയിൽ ഹൈക്കമാൻഡിൻറെ തീരുമാനം എന്തായാലും കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു . തീരുമാനം വൈകുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ഡൽഹിയിൽനിന്നു തിരിച്ചെത്തിയ ശേഷം ചെന്നിത്തല വ്യക്തമാക്കി . മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗത്തിൽ തമ്മിലടി തുടരുന്നതിനാൽ പ്രഖ്യാപനം പറ്റില്ലെന്ന നിലപാട് രാഹുൽഗാന്ധി തുറന്നുപറഞ്ഞതായാണ് റിപ്പോർട്ടുകൾ .ഇതിനിടയിൽ സമ്മർദ്ദം കടുപ്പിച്ചിരിക്കുകയാണ് വി ഡി സതീശൻ .കെസി വേണു​ഗോപാലിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ എംഎൽഎ സ്ഥാനം ഒഴിയുമെന്നും മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി .യുഡിഎഫ് ഘടക കക്ഷികൾ ഏതെങ്കിലും നേതാവിനു വേണ്ടി സംസാരിക്കുന്നുവെന്നത് ഊഹാപോഹം മാത്രമെന്ന് കെ മുരളീധരൻ പറഞ്ഞു . മുഖ്യമന്ത്രി പദവിയിൽ തീരുമാനം വൈകുന്നത് അണികളിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

Next Story
Share it