കലാകൗമുദി സ്ഥാപക പത്രാധിപര്‍ എംഎസ് മണി അനുസ്മരണവും അമ്പതാം വാര്‍ഷികാഘോഷവും സുരേഷ്‌ഗോപി ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം: കലാകൗമുദി സ്ഥാപക പത്രാധിപർആയിരുന്ന എംഎസ് മണിയുടെ അനുസ്മരണവും അമ്പതാം വാർഷികവും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു .സൗത്ത് പാർക്ക് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ
കലാകൗമുദി എഡിറ്റർ സുകുമാരൻ മണി അദ്ധ്യക്ഷനായി . സാമൂഹിക സാംസകാരിക രംഗങ്ങളിലെ പ്രഗത്ഭരായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു . ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുംഭാഗാനന്ദ,കോൺഗ്രസ് നേതാവ് കെ മുരളീധരൻ, പ്രശസ്ത എഴുത്തുകാരൻ പ്രൊഫ. ജോർജ് ഓണക്കൂർ,സംവിധായകനും എഴുത്തുകാരനും നിരൂപകനുമായ വിജയ കൃഷ്ണൻ, ഉണ്ണി ബാലകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്),, ജി. സുരേഷ് കുമാർ (ചലച്ചിത്രനിർമ്മാതാവ്, നടൻ, വൈസ് ചെയർമാൻ ജനം ടിവി), ഭാഗ്യലക്ഷ്മി (ഡബ്ബിംഗ് ആർട്ടിസ്റ്റ്), കെ.വി മധു (എഡിറ്റർ, ന്യൂസ് അറ്റ് ഹൗസ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
Next Story

