അച്ഛന്റെ ചായക്കടയിലെ പാത്രങ്ങൾ കഴുകി പഠനം ; കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം ;ബിന്ദു കൃഷ്ണ ഇന്ന് മന്ത്രി

കൊല്ലം: കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തോട് പൊരുതി ജയിച്ചാണ് ബിന്ദുകൃഷ്ണ ഇന്ന് മന്ത്രിസ്ഥാനത്തേക്കെത്തിയിരിക്കുന്നത് . പ്രതിസന്ധികൾ നിറഞ്ഞ കുട്ടിക്കാലത്തോട് പടവെട്ടിയാണ് ബിന്ദു ഇന്ന് അധികാരകസേരയിലിരുന്നത് . ജീവിതം കരുപ്പിടിപ്പിക്കാനായി അച്ഛൻ തുടങ്ങിയ ചായക്കടയിലെ പാത്രം കഴുകൽ കാരിയായിരുന്നു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അഡ്വ. ബിന്ദുകൃഷ്ണ. ചായക്കടയിലെ ജോലിക്കു പുറമേ വീട്ടുജോലികളെല്ലാം തീർത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്കും കോളജിലേക്കും പോയിരുന്നത്.ബിന്ദു കൃഷ്ണയുടെ അച്ഛൻ പി സുകുമാരന് ആദ്യകാലത്ത് ചിട്ടിയായിരുന്നു. അമ്മ ബി വസുമതി കശുവണ്ടി തൊഴിലാളിയും. രണ്ടാം ക്ലാസുവരെ ബിന്ദുവിന് കാര്യമായ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നില്ല. അതിനിടെ ജില്ലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാകുന്നത്. പിന്നീട് അമ്മയുമായി ആശുപത്രികൾ തോറുമുള്ള ഓട്ടത്തിലായിരുന്നു അച്ഛൻ. ബിന്ദു കൃഷ്ണയ്ക്കും ചേട്ടനും പിന്നീട് തണലായത് അച്ചാമ്മ മാത്രമാണ്.അമ്മയുടെ ചികിത്സ ഫലം കണ്ടില്ല. നേരിയ ഭാരം പോലും എടുക്കാൻ കഴിയാതെ വന്നു. അതോടെ അടുക്കള ജോലികളെല്ലാം തീർത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്ക് പോയിരുന്നത്. ജീവിതം തിരിച്ചുപിടിക്കാൻ അച്ഛൻ ചായക്കട തുടങ്ങിയതോടെ ബിന്ദുവും ഒപ്പം കൂടി. രാത്രി ചായക്കടയിലെ ജോലി തീർത്തിട്ടാണ് ബിന്ദു പഠിച്ചിരുന്നത്. കോളജ് കാലത്ത് കെഎസ്‌യു നേതാവായപ്പോഴും അച്ഛന്റെ ചായക്കയിൽ ബിന്ദു പതിവ് ജോലിയിൽ എത്താതിരുന്നില്ല.
കോളജ് യൂണിയൻ മുതൽ പാർലമെന്റിലേക്ക് വരെ മത്സരിച്ചിട്ടുള്ള ബിന്ദുവിന്റെ ആദ്യ നിയമസഭാ വിജയമായിരുന്നു കൊല്ലത്തേത്. കൊല്ലം എസ് എൻ കോളജിൽ യുയുസി, കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം, ചാത്തന്നൂർ മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും ആറ്റിങ്ങലിൽ നിന്ന് പാർലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. 2021ൽ കൊല്ലത്ത് എം മുകേഷിനോട് 2072 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

