Kaumudi Plus

ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം

ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം
X

തൃശൂർ: ഗജരത്നമായിരുന്ന ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് ഇന്ന് ആറു വർഷം. ആറാം അനുസ്മരണ ദിനമായ (ഫെബ്രുവരി 19) വ്യാഴാഴ്ച ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും.രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും.

ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ദേവസ്വം ആനത്താവളത്തിലെ ഗജവീരൻമാരായ ദാമോദർ ദാസ്, ബൽറാം, ദേവദാസ് എന്നിവർ പത്മനാഭന് സ്മരണാഞ്ജലി അർപ്പിക്കും. 2020 ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്. ക്ഷേത്രചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള പത്മനാഭന്റെ സേവനങ്ങൾ ഈ അവസരത്തിൽ അനുസ്മരിക്കും.

Next Story
Share it