Kaumudi Plus

ബെംഗളൂരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല;ബഹിരാകാശത്തുനിന്നും ഭൂമിയിലേക്കെത്താൻ ഇത്രയും സമയം വേണ്ടായിരുന്നു .

ബെംഗളൂരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല;ബഹിരാകാശത്തുനിന്നും ഭൂമിയിലേക്കെത്താൻ ഇത്രയും സമയം വേണ്ടായിരുന്നു .
X

2027-ൽ ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനായി തിരഞ്ഞെടുത്തിട്ടുള്ള സഞ്ചാരികളിൽ ഒരാളായ ശുഭാംശു ശുക്ല ബെംഗളൂരുവിൽ നടക്കുന്ന ടെക് ഉച്ചകോടിയിലെ പ്രധാനപ്പെട്ട സെഷനായ ദി ഫ്യൂച്ചർ മേക്കേഴ്‌സ് കോൺക്ലേവിൽ പങ്കെടുക്കവെ ബംഗളുരുവിലെ ട്രാഫിക്കിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത് .

ഞാൻ ഈ വേദിയിൽ ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്ന സമയത്തിനെക്കാൾ മൂന്നിരട്ടി സമയം എടുത്താണ് മാറത്തഹള്ളിയിൽ നിന്ന് ഇവിടെ വരെ യാത്ര ചെയ്തത് എത്തിയത്.

ബെംഗളൂരുവിന്റെ ഒരറ്റത്തുള്ള മാറത്തഹള്ളിയിൽ നിന്ന് ടെക് ഉച്ചകോടി നടക്കുന്ന വേദിയിലെത്തുന്നതിനെക്കാൾ എളുപ്പത്തിൽ ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്തി. അതിൽ നിന്ന് നിങ്ങൾ എന്റെ ആത്മാർഥത തിരിച്ചറിയണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കർണാടക മന്ത്രി പിയങ്ക് ഗാർഖയെ വേദിയിൽ ഇരുത്തിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരിഹാസം. ശുഭാംശു ഉന്നയിച്ച് വിഷയം അംഗീകരിച്ചതിനൊപ്പം ഇത്തരത്തിൽ യാത്രഉണ്ടാകുന്ന പ്രതിസന്ധികൾ പരിഹിക്കുന്നതിനും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സർക്കാർ ശ്രദ്ധിക്കുമെന്ന് മാത്രമായിരുന്നു ശുഭാംശു ശുക്ലയുയുടെ പരാമർശത്തോടുള്ള മന്ത്രിയുടെ പ്രതികരണം.

Next Story
Share it