Kaumudi Plus

വിവാഹ ചടങ്ങിന് പൂക്കള്‍ക്ക് പകരം നോട്ട് വര്‍ഷം! വീഡിയോ വൈറല്‍

showered currency instead of flowers during a wedding ceremony in punjab

വിവാഹ ചടങ്ങിന് പൂക്കള്‍ക്ക് പകരം നോട്ട് വര്‍ഷം! വീഡിയോ വൈറല്‍
X


വിവാഹ ചടങ്ങിന് പൂക്കള്‍ വര്‍ഷിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍, പൂക്കള്‍ക്ക് പകരം നോട്ട് മഴ ചൊരിഞ്ഞാലോ? പഞ്ചാബിലാണ് സംഭവം. ഇതിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്!

ഫെബ്രുവരി 14നാണ് സംഭവം നടന്നത്. പഞ്ചാബി വിവാഹങ്ങളുടെ ഭാഗമായ ചടങ്ങാണ് താണ്‍ തരണ്‍. വിവാഹത്തിന്റെ ഭാഗമായുള്ള ഈ ചടങ്ങിലാണ് നോട്ടുമഴ ഉണ്ടായത്. കറന്‍സി നോട്ടുകളാല്‍ മൂടിയ വേദിയില്‍ ആളുകള്‍ നൃത്തം ചെയ്യുന്ന വീഡിയോയും പുറത്തുവന്നു.

8.5 കോടി രൂപയുടെ കറന്‍സി വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, വധൂവരന്മാരുടെ കുടുംബങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇത്രയും തുക ഉപയോഗിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നോട്ടുകള്‍ വിവാഹത്തിന് ഉപയോഗിച്ചതായി വിവാഹത്തിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്.

Next Story
Share it