Kaumudi Plus

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല;നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് രോഗം സ്ഥിതീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല;നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് രോഗം സ്ഥിതീകരിച്ചു
X

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ നാലുവയസ്സുകാരി അടക്കം മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റുരണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏതാനുപേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.ഏകദേശം 23പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങള്‍ കാണിച്ചത്. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധയ്ക്ക് കാരണമായി എന്ന് കരുതുന്ന കടകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പേരുടെ പരിശോധനാഫലങ്ങള്‍ ഉടന്‍ വരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഷിഗെല്ല രോഗലക്ഷണങ്ങളോടെ കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തിയതില്‍ ആശങ്ക ഉണ്ട്. ശുചീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം. കടുത്ത പനി, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

Next Story
Share it