Kaumudi Plus

നാഥനില്ലാ കളരിയായി സെക്രട്ടറിയേറ്റ് ;വകുപ്പുകൾ നിശ്ചലം ,സംസ്ഥാനത്ത് ഭരണസ്തംഭനം

നാഥനില്ലാ കളരിയായി സെക്രട്ടറിയേറ്റ് ;വകുപ്പുകൾ നിശ്ചലം ,സംസ്ഥാനത്ത് ഭരണസ്തംഭനം
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് സെക്രട്ടറിയേറ്റ് . ഇതോടെ സംസ്ഥാനം ഭരണസ്തംഭനം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് .അതാത് വകുപ്പുകളിലേക്കുള്ള മന്ത്രിമാരെ തെരഞ്ഞെടുക്കാത്തതും വലിയതരത്തിലേക്ക് വകുപ്പുതല പ്രതിസന്ധികളിലേക്ക് ഇടയാക്കിയിട്ടുണ്ട് . ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്ന് പോസ്റ്റർ പ്രചരിക്കുന്നു . വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് ഹൈക്കമാൻഡിന് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ഇതൊരു ഭീഷണി അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങൾക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്.മുഖ്യമന്ത്രി ചർച്ചകളിലെ മുസ്ലീം ലീഗ് ഇടപെടലിൽ ക്രൈസ്തവ സഭകൾ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് . കോൺഗ്രസ് നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ തീവ്ര നിലപാടുള്ള സംഘടനകൾക്കായി ലീഗ് വഴിവിട്ട ഇടപെടൽ നടത്തുന്നതായാണ് ക്രൈസ്തവ സഭകൾ ആരോപിക്കുന്നത്.

നിയുക്ത എംഎൽഎമാരെ ഭീഷണിപ്പെടുത്തി വിഡിയോ പ്രചരിപ്പിക്കുന്നുവെന്നാണ് സഭകളുടെ ആരോപണം. പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകളാണെന്നും സഭകൾ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ചിലർക്ക് വ്യക്തമായ അജൻഡ ഉണ്ട്. ഇതിന് കോൺഗ്രസ് നേതൃത്വം തടയിടണമെന്നും സഭകൾ ആവശ്യപ്പെടുന്നു. ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ ലോബിയിങ് നടത്തുന്നത് ശരിയല്ലെന്ന് ഫാദർ ഫിലിപ്പ് കവിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ചുരുക്കത്തിൽ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് ഇത്തരം രാഷ്ട്രീയ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് .

Next Story
Share it