Kaumudi Plus

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ;വിഡിഎസ് സർക്കാരിൽ പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കാതെ മന്ത്രിമാർ

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ;വിഡിഎസ് സർക്കാരിൽ പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കാതെ മന്ത്രിമാർ
X

തിരുവനന്തപുരം: പിണറായി സർക്കാരിൽ മന്ത്രിമാർ കാറിന് ഉപയോഗിച്ച 13-ാം നമ്പർ കാർ വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരിൽ ആർക്കും വേണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ സർക്കാരിൽ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പർ കാർ ഉപയോഗിച്ചത്. ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രി തോമസ് ഐസക് ആണ് ഈ നമ്പർ ആവശ്യപ്പെട്ടത്.ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരിൽ ആരും തന്നെ 13-ാം നമ്പർ കാർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടൂറിസം വകുപ്പ് ആണ് മന്ത്രിമാർക്ക് കാർ അനുവദിക്കുന്നത്. കീഴ് വഴക്കം അനുസരിച്ച് കഴിഞ്ഞ സർക്കാർ ഉപയോഗിച്ച കാറുകൾ ഒരുക്കി നൽകുകയാണ് പതിവ്. ഇത്തവണ മന്ത്രിമാരിൽ പലരും 13-ാം നമ്പർ വേണ്ടെന്ന് അധികൃതരെ അറിയിച്ചതായാണ് വിവരം. ഇനി ആരെങ്കിലും 13-ാം നമ്പർ കാർ ആവശ്യപ്പെട്ടു വരുമോ എന്ന കാത്തിരിപ്പിലാണ് അധികൃതർ.മന്ത്രിമാർ ആവശ്യപ്പെടുന്ന നമ്പർ നൽകുന്നതാണ് പതിവ്. ഷിബു ബേബി ജോൺ കാറിന് 71-ാം നമ്പർ ആണ് ആവശ്യപ്പെട്ടത്. ഒ ജനീഷിന് ആവശ്യപ്പെട്ട 10-ാം നമ്പർ അനുവദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല 21-ാം നമ്പർ ആണ് ആവശ്യപ്പെട്ടത്. പിണറായി സർക്കാരിന് തൊട്ടുമുൻപുള്ള ഉമ്മൻ ചാണ്ടി സർക്കാരിലും ആരും തന്നെ 13-ാം നമ്പർ ഉപയോഗിച്ചിട്ടില്ല. വി എസ് സർക്കാരിൽ എം എ ബേബി ആണ് 13-ാം നമ്പർ ചോദിച്ച് വാങ്ങിയത്.

Next Story
Share it