ശബരിമല സ്വര്‍ണക്കൊള്ള;നിർണ്ണായക പരിശോധനാഫലം പുറത്ത് ;കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം

തിരുവനന്തപുരം: ശബരിമല സ്വർണകവർച്ചയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക് ലഭിച്ചു . ജംഷദ്പൂരിലെ ലാബിൽ സാമ്പിൾ പരിശോധന നടത്തിയ റിപ്പോർട്ട് ആണ് ലഭിച്ചത് . എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് കിട്ടിയിരിക്കുന്നത് . കട്ടിളപ്പാളികൾ മാറ്റിയില്ലെന്നും, തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്തുവന്നത്. നാല് മാസം മുൻപാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. കാലപ്പഴക്കം ഉൾപ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വർഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. നേരത്തെ വിഎസ്എസ്സിയിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു ഇതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയിരുന്നത്.
പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തിയത്. റിപ്പോർട്ട് എസ്‌ഐടി കൊല്ലം കോടതിയിൽ സമർപ്പിച്ചു. കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും.

