Kaumudi Plus

ശബരിമല സ്വർണ്ണക്കൊള്ള ;ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധവുമായി ബി ജെ പി

ശബരിമല സ്വർണ്ണക്കൊള്ള ;ക്ലിഫ് ഹൗസിന് മുന്നിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധവുമായി ബി ജെ പി
X

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനുമുന്നിൽ അയ്യപ്പജ്യോതി തെളിയിച്ച് ബി ജെ പി . നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു . ശബരിമലയുടെ പേരിൽ അന്ന് രാഷ്ട്രീയം നടത്തിയ സിപിഎമ്മും കോൺഗ്രസും ഇന്നും ആ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പുണ്യക്ഷേത്രമായ ശബരിമലയിൽ സ്വർണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ എസ്ഐടിക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. പിന്നെ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയതതെന്നും രാജീവ് ചന്ദ്രശേർ പറഞ്ഞു.

ജനങ്ങളെ വിഡ്ഡിയാക്കാൻ മുഖ്യമന്ത്രി എന്ത് തന്ത്രം പയറ്റിയാലും ബിജെപി അനുവദിക്കില്ല. ശബരിമല കേസ് സിബിഐയെ ഏൽപ്പിക്കണമെന്നും 2018ൽ കൊടുത്ത സത്യവാങ്മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്തവരുടെ പേരിലെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.സ്വർണ്ണക്കൊള്ളയുടെ പേരിൽ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കടകംപള്ളി സുരേന്ദ്രനേയും അടൂർ പ്രകാശിനെയും രഹസ്യമായി ചോദ്യം ചെയ്തത് എസ്ഐടി, വിവരങ്ങൾ ചോദിച്ചറിയാൻ വിളിച്ച ശബരിമല തന്ത്രിയെ 41 ദിവസം പിടിച്ച് ജയിലിലിട്ടെന്നും മുരളീധരൻ പറഞ്ഞു.

Next Story
Share it