Kaumudi Plus

തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്റർ ഉടമ ശ്രീ. എസ് ചന്ദ്രൻ (90) നിര്യാതനായി

S Chandran of Merryland Studio passes away at 90

തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്റർ ഉടമ ശ്രീ. എസ് ചന്ദ്രൻ (90) നിര്യാതനായി
X

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി തിയേറ്റഴ്സിന്റെ ഡയറക്ടറും ഇമ്പീരിയൽ ട്രേഡിംഗ് കമ്പനിയുടെ പ്രൊപ്രൈറ്ററുമായ ശ്രീ. എസ് ചന്ദ്രൻ (90) നിര്യാതനായി.

മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ മെറിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ ശ്രീ. പി സുബ്രമണ്യത്തിന്റെ മകനാണ് ആദ്ദേഹം.

വാർദ്ധക്യസഹജമായ ക്ഷീണാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം സ്വവസതിയിൽ വെച്ചു തന്നെയായിരുന്നു.

സംസ്കാരം നാളെ (7/01/2026) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

മെറിലാൻഡ് സുബ്രമണ്യത്തിന് ശേഷം ശ്രീ. എസ് ചന്ദ്രന്റെ കാര്യ നിർവഹണ ഫലമായാണ് ശ്രീകുമാർ ശ്രീവിശാഖ്, ന്യൂ തിയേറ്റർ, ശ്രീപദ്മനാഭ ഉൾപ്പെടുന്ന സിറ്റി തീയേറ്റർസ് തലസ്ഥാന നഗരിയിലെ സിനിമാ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയത്.

ഭാര്യ: എസ്. ശാന്ത. മക്കൾ: ഗീത സുനു, ശിവ രാജ, മിന്നു പഴനി, മഹേഷ്‌ സുബ്രഹ്മണ്യം, ഗിരീഷ് ചന്ദ്രൻ. മരുമക്കൾ: സഞ്ജീവ് സുനു, പി. പഴനി, ബേബി റാണി, രേണു ഗിരീഷ്.

Tags:
Next Story
Share it