Kaumudi Plus

നവകേരളസദസ്സിലെ "രക്ഷാപ്രവർത്തനം ";എസ്‌ഐടി ആദ്യ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും

നവകേരളസദസ്സിലെ രക്ഷാപ്രവർത്തനം ;എസ്‌ഐടി ആദ്യ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും
X

തിരുവനന്തപുരം: നവകേരള സദസ്സിനിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻ അടക്കമുള്ളവർ തല്ലിച്ചതച്ച സംഭവത്തിൽ എസ്‌ഐടിയുടെ ആദ്യ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവർ കുറ്റക്കാരാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്നു പറഞ്ഞ് ന്യായീകരിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സർക്കാർ പുനരന്വേഷണം പ്രഖ്യാപിച്ചത്. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗൺമാൻ അടക്കമുള്ള അഞ്ചു പൊലീസുകാർ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് എസ്‌ഐടി, ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടി ശുപാർശ ഡിജിപിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ടായേക്കും.

Next Story
Share it