Kaumudi Plus

കൊച്ചി ബിനാലെ ക്യൂറേറ്ററായി പ്രശസ്ത ഫ്രഞ്ച് കലാകാരൻ കാദർ അത്തിയയെ തെരഞ്ഞെടുത്തു

കൊച്ചി ബിനാലെ ക്യൂറേറ്ററായി പ്രശസ്ത ഫ്രഞ്ച് കലാകാരൻ കാദർ അത്തിയയെ തെരഞ്ഞെടുത്തു
X

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രശ്സത ഫ്രഞ്ച് കലാകാരൻ കാ​ദർ അത്തിയയെ തിരഞ്ഞെടുത്തു. ഇത്​ആദ്യമായാണ് ഒരു വിദേശ കലാകാരൻ ബിനാലെയുടെ ക്യൂറേറ്ററാകുന്നത്. വെനീസിൽ നടന്ന ചടങ്ങിൽ കൊച്ചി- മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് പ്രഖ്യാപനം നടത്തിയത്.ശിൽപ ഗുപ്ത, അമൃത ഝാവേരി, പൂജ സൂദ്, തസ്‌നീം സക്കറിയ മേത്ത, മറിയം റാം, റിർക്രിത് തിരവനിജ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബർ 12ന് ആരംഭിക്കും. 1970 ൽ ഫ്രാൻസിലെ ഡഗ്നിയിൽ ജനിച്ച കാദർ അത്തിയ ഹാംബർഗ് യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്‌സിലെ പ്രൊഫസറാണ്.കലയെ നരവംശ ശാസ്ത്രവും ദർശനങ്ങളുമായി ബന്ധിപ്പിച്ചുള്ള ഇൻസ്റ്റലേഷൻ, ശില്പം, സിനിമ, ആർക്കൈവൽ ഗവേഷണം എന്നിവയാണ്‌ നടത്തി വരുന്നത്‌. ച​​​രി​​​ത്രം, ഓ​​​ർമ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ൻറെ ക​​​ലാ​​​പ്ര​​​വ​​​ർത്ത​​​ന​​​ങ്ങ​​​ൾ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യാ​​​ണ്.2014 ൽ നടന്ന രണ്ടാം ബിനാലെയിൽ അത്തിയ കലാകാരനെന്ന നിലയിൽ പങ്കെടുത്തിരുന്നു. സാംസ്‌കാരിക വൈവിധ്യങ്ങളുള്ള കൊച്ചിയുടെ വിവിധ ഏടുകളെ ബന്ധിപ്പിക്കാൻ ഈ നഗരം ആദ്യം സന്ദർശിച്ച സമയം മുതൽ ആഗ്രഹിച്ചിരുന്നു എന്ന് കാദർ അത്തിയ പറഞ്ഞു. ഏഴാം പതിപ്പിലൂടെ ആ ആഗ്രഹം യാഥാർഥ്യമാക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story
Share it