Kaumudi Plus

തമിഴ്നാട്ടിൽ കർഷകർക്ക് ആശ്വാസം ;സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി വിജയ് സർക്കാർ

തമിഴ്നാട്ടിൽ കർഷകർക്ക് ആശ്വാസം ;സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി വിജയ് സർക്കാർ
X

ചെന്നൈ: കർഷകർക്ക്ആശ്വാസവുമായി വിജയ് സർക്കാർ .സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത 75,000വരെയുള്ള വായ്പകൾ എഴുതിത്തള്ളാൻ തീരുമാനം . 2025 മെയ് ഒന്നുമുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാർഷിക വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു.സംസ്ഥാനത്തെ 14.4 ലക്ഷം കർഷകർക്ക് ഇത് പ്രയോജനം ചെയ്യും. സംസ്ഥാന സർക്കാരിന് 5,932 കോടി രുപയുടെ അധികബാധ്യത ഉണ്ടാകുമെങ്കിലും കർഷകർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടേറിയറ്റിൽ മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 75,000 രൂപയ്ക്ക് മുകളിൽ വായ്പയെടുത്ത കർഷകരുടെ വായ്പാത്തുകയിൽ 35,000 രൂപയുടെ ഇളവ് നൽകുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Next Story
Share it