Kaumudi Plus

ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്; മഞ്ജു വാര്യരുടെ പരാമർശം ആവർത്തിച്ച് ആരോപണം

Real conspiracy was against me, citing Manju Warrier's conspiracy accusation: Dileep targets ex-wife

ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്; മഞ്ജു വാര്യരുടെ പരാമർശം ആവർത്തിച്ച് ആരോപണം
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദിലീപ് രംഗത്തെത്തി.

കോടതി പരിസരത്ത് വൈകാരികാവസ്ഥയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.“ഈ കേസിൽ നടന്ന യഥാർത്ഥ ക്രിമിനൽ ഗൂഢാലോചന എന്നെ പ്രതിയാക്കാനുള്ളതായിരുന്നു. ജയിലിലെ പ്രതികളെയും മുഖ്യപ്രതിയെയും കൂട്ടുപിടിച്ച് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കള്ളക്കഥ മെനഞ്ഞു. ആ കള്ളക്കഥ മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ആ കള്ളക്കഥ ഇന്ന് കോടതിയിൽ പൂർണമായി തകർന്നടിഞ്ഞു,” ദിലീപ് പറഞ്ഞു.

മുൻഭാര്യ നടി മഞ്ജു വാര്യരുടെ പേര് നേരിട്ട് പരാമർശിച്ചുകൊണ്ട് ദിലീപ് തുടർന്നു: “ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു വാര്യർ തന്നെ പറഞ്ഞ ആ സ്ഥലത്തു നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്. എന്റെ ജീവിതവും കരിയറും തകർക്കാനുള്ള ബോധപൂർവമായ നീക്കമായിരുന്നു ഇത്.”

തന്നെ പിന്തുണച്ച എല്ലാവർക്കും പ്രത്യേകിച്ച് കോടതിയിൽ വാദിച്ച അഭിഭാഷകർക്കും ദിലീപ് നന്ദി അറിയിച്ചു. കേസിൽ നിന്ന് പൂർണമായി കുറ്റവിമുക്തനായതിന്റെ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

Tags:
Next Story
Share it