Kaumudi Plus

രാജ്യസഭാ തെരഞ്ഞെടുപ്പ് ;7 സീറ്റില്‍ 24 ലും സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു ,ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5

രാജ്യസഭാ തെരഞ്ഞെടുപ്പ് ;7 സീറ്റില്‍ 24 ലും സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു ,ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5
X

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ 27 സീറ്റിൽ 24 ലും സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു . ഇതിൽ 19 സീറ്റ് എൻഡിഎയും അഞ്ച് സീറ്റ് കോൺഗ്രസ്സിനും ലഭിച്ചു . ജാർഖണ്ഡിലെ 2 സീറ്റിലേക്കും മിസോറമിലെ ഒരു സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് ഈ മാസം 18 ന് നടക്കും.മധ്യപ്രദേശിൽ മീനാക്ഷി നടരാജനിലൂടെ ഉറപ്പിച്ചിരുന്ന സീറ്റ് ബിജെപി നേടിയത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. കർണാടകയിൽ മൂന്ന് സീറ്റ് കോൺഗ്രസും ഒരെണ്ണം ബിജെപിയും നേടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, എഐസിസി വക്താവ് പവൻ ഖേര എന്നിവരാണ് വിജയിച്ചത്.

ബിജെപിയുടെ പ്രൊഫ. എം നാഗരാജയും തെരഞ്ഞെടുക്കപ്പെട്ടു. മുൻപ്രധാനമന്ത്രി ദേവഗൗഡ ഒഴിഞ്ഞ സീറ്റിലാണ് ബിജെപിയുടെ വിജയം. ഗുജറാത്തിലെ നാലു സീറ്റും ബിജെപി നേടി. മുകേഷ് രത്‌വ, ജിതേന്ദ്ര കഞ്ജരിയ, മാൻസിങ് പർമാർ, രാജു ശുക്ല എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആന്ധ്രയിലെ നാലു സീറ്റിം എൻഡിഎ നിലനിർത്തി. ടിഡിപിയിൽ നിന്ന് സന സതീഷ്, ബാഷ്യം രാമകൃഷ്ണ, ചിന്തകായല വിജയ് എന്നിവരും ജനസേന പാർട്ടിയിൽ നിന്ന് ലിംഗമനേനി രമേശുമാണ് വിജയിച്ചത്.മണ്പ്പൂരിലെ ഏക സീറ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷ എ ശാരദാ ദേവിയും മേഘാലയയിലെ ഏക സീറ്റിൽ എൻഡിഎ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിലെ ജെയിംസ് പി കെ സാങ്മയും, അരുണാചൽ പ്രദേശിൽ നിന്ന് ബിജെപിയിലെ തയ് തഗകും തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ രണ്ടു സീറ്റുകൾ ബിജെപിയും ഒരു സീറ്റ് കോൺഗ്രസും നേടി.മഹാരാഷ്ട്രയിൽ സുനേത്ര പവാർ രാജിവെച്ച ഒഴിവിൽ എൻസിപിയിലെ രാജേന്ദ്ര ഹീരാലാൽ ജെയിനും, തമിഴ്‌നാട്ടിൽ സിവി ഷൺമുഖം രാജിവെച്ച ഒഴിവിൽ കോൺഗ്രസിലെ പ്രവീൺ ചക്രവർത്തിയും വിജയിച്ചു. ഒഡീഷയിൽ നിന്ന് ബിജെപിയുടെ ദേബാശിഷ് സാമന്തറായ് വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Next Story
Share it