Kaumudi Plus

അച്ഛന്റെ തണലിൽ കിങ്ങിണികുട്ടനായി രാഷ്ട്രീയത്തിലേക്ക് വന്നതല്ല രാജീവ് ചന്ദ്രശേഖർ ;കെ മുരളീധരനെതിരെ ഒളിയമ്പുമായി എസ് സുരേഷ്

അച്ഛന്റെ തണലിൽ കിങ്ങിണികുട്ടനായി രാഷ്ട്രീയത്തിലേക്ക് വന്നതല്ല രാജീവ് ചന്ദ്രശേഖർ ;കെ മുരളീധരനെതിരെ ഒളിയമ്പുമായി എസ് സുരേഷ്
X

തിരുവനന്തപുരം :ആത്മഹത്യ ചെയ്ത ആനന്ദിന്റെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുന്ന നീചമായ പ്രവണത രാഷ്‌ടീയക്കാരും മന്ത്രിമാരും ഉപേക്ഷിക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് .

ആനന്ദ് ബിജെപി പ്രവർത്തകനായിരുന്നില്ലന്നും ബിജെപി സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നയാൾ അല്ലായിരുന്നെന്നും ബിജെപി ജനാധിപത്യ രീതിയിലാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

മാത്രമല്ല കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം നിൽക്കുന്ന ശിവസേനയിലാണ് അദ്ദേഹം അംഗത്വം എടുത്തതെന്നും സുരേഷ് പറഞ്ഞു .

'ആനന്ദിന്റെ മരണം ബിജെപിക്കെതിരായ കുപ്രചാരണത്തിനായി ഉപയോഗിക്കുന്നു. കെപിസിസി ഓഫീസ് വ്യഭിചാര കേന്ദ്രമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ ബിജെപിയെ വിമർശിക്കാൻ വരേണ്ടതില്ല.

കെ. മുരളീധരനും മന്ത്രി വി. ശിവൻകുട്ടിക്കും അങ്കലാപ്പാണ്. അവർക്ക് വിഭ്രാന്തിയാണ്.കെ. മുരളീധരൻ രാജീവ് ചന്ദ്രശേഖറിനെ അധിക്ഷേപിച്ചു.

രാജീവ് ചന്ദ്രശേഖർ കേരള രാഷ്ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല. അച്ഛന്റെ തണലിലല്ല. രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കാൻ കെ. മുരളീധരൻ അഞ്ച് ജന്മം ജനിക്കേണ്ടിവരും.

രാഹുൽ മാങ്കൂട്ടത്തിലിൻറെ എംഎൽഎ സ്ഥാനം രാജിവെപ്പിക്കാൻ ധൈര്യം മുരളീധരനും കെപിസിസിക്കും ഉണ്ടോ?

ഇന്നും രാഹുലിനെ ചുമന്നു നടക്കുകയല്ലേ കോൺഗ്രസ്.. മുരളീധരൻ ചാരിത്ര്യ പ്രസംഗം നടത്തരുത്', എസ് സുരേഷ് പറഞ്ഞു.

Next Story
Share it