Kaumudi Plus

രണ്ടാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു

Rahul Mamkoottathil granted anticipatory bail in 2nd sexual assault case

രണ്ടാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു
X

തിരുവനന്തപുരം: ബെംഗളൂരുവിൽ താമസിക്കുന്ന 23-കാരി നൽകിയ പരാതിയിൽ, വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ കോന്നി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീർ ആണ് ജാമ്യം അനുവദിച്ചത്.


പ്രധാന ഉപാധികൾ:

• എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണം

• സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്


കോടതി നടപടി അടച്ചിട്ട മുറിയിലാണ് നടന്നത്. ഈ ഉത്തരവോടെ ദിവസങ്ങളായി ഒളിവിൽ കഴിയുന്ന രാഹുലിന് കേരളത്തിലേക്ക് മടങ്ങിയെത്താം. അടുത്തിടെ ഹൈക്കോടതിയും ഇതേ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.


യുവതിയുടെ മൊഴിയുടെ പ്രധാന ഭാഗങ്ങൾ:

• 2023 സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാമിലൂടെ രാഹുൽ ആദ്യം സമ്പർക്കം പുലർത്തി

• വിവാഹം ചെയ്യുമെന്ന് ഉറപ്പുനൽകി ടെലിഗ്രാമിലൂടെ സന്ദേശങ്ങളയച്ചു

• അവധിക്ക് നാട്ടിലെത്തിയപ്പോൾ “ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ” ഒറ്റയ്ക്കു കാണണമെന്ന് ആവശ്യപ്പെട്ടു

• ഫെനി നൈനാനൊപ്പം കാറിലെത്തി, നഗരത്തിൽനിന്ന് അകലെയുള്ള ഒറ്റപ്പെട്ട ഹോംസ്റ്റേയിലേക്ക് കൂട്ടിക്കൊണ്ടുപോയി

• സുഹൃത്തിന്റെ ഹോംസ്റ്റേ, സ്വകാര്യത ഉറപ്പാക്കാൻ, എന്നു പറഞ്ഞു

• അകത്തുകയറിയ ഉടനെ തന്നെ കടന്നുപിടിച്ച് ബലമായി ലൈംഗിക പീഡനത്തിനിരയാക്കി

• പിന്നീട് “രാഷ്ട്രീയജീവിതം കാരണം ഭാര്യയ്ക്കും മക്കൾക്കും ശ്രദ്ധ നൽകാനാവില്ല” എന്നു പറഞ്ഞ് വിവാഹം നിരസിച്ചു

• പരാതി വൈകിയത് രാഹുൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണെന്നും യുവതി മൊഴി നൽകി.


കെപിസിസി നേതൃത്വത്തിനയച്ച ഇ-മെയിലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഐപിഎസ് ജി. പൂങ്കുഴലി നയിക്കുന്ന സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

നിലവിൽ രാഹുൽ ഇപ്പോഴും ഒളിവിലാണ്. കേരളത്തിലും കർണാടകയിലും നടത്തിയ തിരച്ചിലിൽ അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. ഒളിവിൽ സഹായിച്ച നാലുപേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Tags:
Next Story
Share it