Kaumudi Plus

ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണു ;ആറ് മരണം

ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണു ;ആറ് മരണം
X

ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണ് ആറ് പേർ മരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് അപകടമെന്നാണ് വിവരം. പുലർച്ചെ രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മാരിടൈം സെർച്ച് ആന്റ് റെസ്‌ക്യു ടീമിനൊപ്പം ഖത്തർ ഇന്റർനാഷനൽ സെർച്ച് ആന്റ് റെസ്‌ക്യു ഗ്രൂപ്പും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു.അതിനിടെ, ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റു. മൂന്നു നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണമുണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

Next Story
Share it