Kaumudi Plus

പ്രതിഷേധം ശക്തം ;യേശുക്രിസ്തുവായി സ്വയം പ്രത്യക്ഷപ്പെടുന്ന ചിത്രം പിന്‍വലിച്ച് ട്രംപ്

പ്രതിഷേധം ശക്തം ;യേശുക്രിസ്തുവായി സ്വയം പ്രത്യക്ഷപ്പെടുന്ന ചിത്രം പിന്‍വലിച്ച് ട്രംപ്
X

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വയം യേശുവിനെപ്പോലെ ചിത്രീകരിക്കുന്ന വിവാദമായ സോഷ്യൽ മീഡിയ പോസ്റ്റ് നീക്കം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ഈ ചിത്രത്തിൽ, ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് ചിത്രീകരിച്ചിരുന്നത്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയിൽ തിളങ്ങുന്ന കൈ വെച്ചിരിക്കുന്നതായിരുന്നു ആ ചിത്രം. ഇത് യേശു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ പെയിന്റിങുകൾക്ക് സമാനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. 'താൻ ആളുകളെ വളരെയധികം മെച്ചപ്പെട്ടവരാക്കുന്നുണ്ട്, ട്രംപ് പറഞ്ഞു. ചിത്രം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റായ ഷോൺ ഫ്യൂച്ച് പ്രതികരിച്ചു. മതവിശ്വാസികൾ ട്രംപിന്റെ ഈ ചെയ്തിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നു.

Next Story
Share it