മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേടുകൾ . പ്രോജക്ട് സീറോയുടെ ഭാഗമായി സംസ്ഥാനത്തെ 16 ക്ഷേമനിധി ബോർഡുകളുടെ 78 ഓഫീസുകളിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ വെൽഫെയർ ഫണ്ട് എന്ന പേരിൽ പരിശോധന നടത്തിയത്.മരണപ്പെട്ട അംഗങ്ങളുടെ പേരിൽ തുടർച്ചയായി പെൻഷൻ അനുവദിക്കുകയും തുക തിരിച്ചുപിടിക്കാൻ നടപടിയെടുക്കാതിരിക്കുകയുമാണ് ബോർഡുകളിൽ പ്രധാനമായും കണ്ടെത്തിയ ക്രമക്കേടുകളിലൊന്ന്. ആനുകൂല്യങ്ങൾ ലഭിച്ചതായി രേഖകളുണ്ടെങ്കിലും പല യഥാർത്ഥ ഗുണഭോക്താക്കൾക്കും തുക ലഭിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും പിരിച്ചെടുത്ത അംശദായം കൃത്യമായി ബോർഡിൽ അടയ്ക്കാത്തതും തുക അപഹരിച്ചതായി സംശയിക്കുന്നതുമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.
Next Story

