Kaumudi Plus

ഗണേഷ്കുമാർ അധ്യക്ഷനായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഗണേഷ്കുമാർ  അധ്യക്ഷനായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു
X

തിരുവനന്തപുരം: ഗണേഷ് അധ്യക്ഷനായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. പ്രസിഡന്റായ ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പദ്മ കഫേ നിർമാണത്തിൽ അഴിമതി നടന്നെന്ന് കാണിച്ച് ഗണേഷിനെതിരെ പരാതിയും നൽകിയിരുന്നു. ഗണേഷിന്റെ ഏകാധിപത്യ നടപടികളിൽ ഒരു വിഭാഗം എൻഎസ്എസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. താലൂക്ക് യൂണിയനിൽ 19 അംഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിലെ 10 പേരാണ് രാജിവെച്ചത്.

അതേസമയം താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. എന്റെ അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.

Next Story
Share it