Kaumudi Plus

തിരുവനന്തപുരം കോട്ടൂരില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു

തിരുവനന്തപുരം കോട്ടൂരില്‍  ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു
X

തിരുവനന്തപുരം: കോട്ടൂരില്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ആനയെ കുളിപ്പിക്കുന്നതിനിടെ ഒന്നാം പാപ്പാന്‍ ആയ ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.രാവിലെ എട്ടരയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

പാപ്പാനെ തുമ്പിക്കൈ കൊണ്ട് ആന അടിച്ചു കൊല്ലുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ അവിടെ നിന്ന് മാറ്റിയതിന് ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്. ഉടന്‍ തന്നെ വിഷ്ണുവിനെ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Next Story
Share it