ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പലാഷ് മുഛലിന്റെ ആരോഗ്യനില തൃപ്തികരം

സ്മൃതി മന്ദാനയും പലാഷ് മുഛലും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെ സ്മൃതിയുടെ അച്ഛൻ മന്ദാനയെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇതോടെ വിവാഹം മാറ്റിവെയ്ക്കുകയും ചെയ്തു .
പിറ്റേ ദിവസം തന്നെ പാലാഷിന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു .
തുടക്കത്തിൽ വൈറൽ അണുബാധയും അസിഡിറ്റിയും കാരണമാണ് പലാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞെങ്കിലും നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണ് പലാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
വിവാഹം മുടങ്ങിയതിലുള്ള മാനസിക സംഘർഷങ്ങളും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമാണ് പലാഷിന്റെ ആരോഗ്യനില വഷളാക്കിയത് .
പലാഷിനെ ആദ്യം മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു പ്രവേശിപ്പിച്ചത് .എന്നാൽ ആരോഗ്യനില മെച്ചപ്പെടാത്തതിനെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു .
മുംബൈ എസ്ആർവി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കടുത്ത നെഞ്ചുവേദന, അസ്വസ്ഥത, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങളുള്ളതായി അറിയിച്ചതിനെത്തുടർന്ന് ഇസിജി,എക്കോകാർഡിയോഗ്രാഫി, എന്നിവയുൾപ്പടെയുള്ള പരിശോധനകൾ നടത്തുകയും ചെയ്തു .
പരിശോധനകളിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല .പെട്ടെന്ന് തന്നെ പ്രാഥമികമായി നൽകേണ്ട അടിസ്ഥാന ചികിത്സയും വിശ്രമവും മികച്ച പരിചരണവും ലഭിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയും മാനസിക സമ്മർദ്ദം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്

