Kaumudi Plus

യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തില്‍ ചാണ്ടി ഉമ്മൻ നേരിട്ട അവഗണന ;നീരസവുമായി ഉമ്മന്‍ചാണ്ടിയുടെ കുടുബം

യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തില്‍ ചാണ്ടി ഉമ്മൻ നേരിട്ട അവഗണന ;നീരസവുമായി  ഉമ്മന്‍ചാണ്ടിയുടെ കുടുബം
X

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിൽ ചാണ്ടി ഉമ്മാനെ പരിഗണിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് ഉമ്മൻചാണ്ടിയുടെ കുടുംബം വിഡിഎസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽപങ്കെടുത്തില്ല . ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൾ മറിയ ഉമ്മനും ചടങ്ങിൽ പങ്കെടുക്കാത്തത് ഇക്കാരണം മൂലമാണെന്നാണ് സൂചന.

സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് എ കെ ആന്റണിയെ ചാണ്ടി ഉമ്മനും മറിയാമ്മയും വീട്ടിലെത്തി കണ്ട് പരാതി പറഞ്ഞു. എന്നാൽ പ്രത്യേക കാരണങ്ങളാലല്ല സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് മകൾ മറിയ ഉമ്മൻ പറഞ്ഞു.സത്യപ്രതിജ്ഞാ ചടങ്ങിൽ സഹോദരിയുടെ പുത്രനൊപ്പമാണ് ചാണ്ടി ഉമ്മൻ എത്തിയത്. പൊതുജനത്തിനുള്ള ഗേറ്റിലൂടെയാണ് ഉള്ളിൽ പ്രവേശിച്ചത്. ഉമ്മൻചാണ്ടിയുടെ സ്മരണ ഈ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നത് കണക്കിലെടുത്ത് ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരുന്നു. ഇക്കാര്യത്തിൽ തുടക്കം മുതൽ അനുകൂല സൂചനകളാണ് ലഭിച്ചിരുന്നത്. എ കെ ആന്റണിയും ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന അഭിപ്രായം നേരത്തെ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

Next Story
Share it