സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളില്‍ മാത്രം എസ്എച്ച്ഒ സംവിധാനം മതി; സര്‍ക്കിള്‍ പദവിക്ക് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണസംവിധാനം പൊളിച്ചെഴുതാൻ വിദഗ്ധ സമിതിയുടെ ശുപാർശ. ഇതനുസരിച്ച് 64 പ്രധാന സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി (SHO) തുടരും. ബാക്കി സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് (SI) തിരികെ നൽകാനും 212 പുതിയ സർക്കിളുകൾ രൂപീകരിക്കാനും ശുപാർശയുണ്ട്. ഓരോ ജില്ലാ എസ് പിമാരുമായും ചർച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.പിണറായി സർക്കാരിന്റെ കാലത്താണ് സ്റ്റേഷൻ എസ്എച്ച്ഒമാരെ ഇൻസ്‌പെക്ടർമാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്.സ്എച്ച്ഒ സംവിധാനം പാളിയെന്നാണ്. എസ്എച്ച്ഒ സംവിധാനം പാളിയെന്ന് രണ്ട് വർഷം മുമ്പ് ഡിജിപി നിയമിച്ച സമിതി കണ്ടെത്തിയിരുന്നു.
യുഡിഫ് സർക്കാൻ അധികാരം ഏറ്റെടുത്തതോടെ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ചില സർക്കിളിൽ മൂന്ന് സ്റ്റേഷൻ വരെ കൊണ്ടുവരും.
ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.പുതിയ പരിഷ്‌കാരത്തോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്‌പെക്ടർ എന്ന നിലയിൽ മാറും. ഇതോടെ ആയിരത്തിൽ താഴെ എഫ്‌ഐആർ വരുന്ന സ്റ്റേഷനുകളിൽ എസ്‌ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബർ, പോക്സോ ഡിവിഷനുകളിൽ നിയമിക്കും. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്റെ പ്രധാന പരിഷ്‌കരണങ്ങളിൽ ഒന്നാകുമിത്.

