പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി;സൈക്കിളിൽ എത്തി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി .പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് . അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ . ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎ ശ്രദ്ധേയനായി.നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. 29നാണ് നയപ്രഖ്യാപന പ്രസംഗം.
തിങ്കളാഴ്ചയാണ് വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വലിയ രാഷ്ട്രീയ ചർച്ചകൾക്കും അണിയറ നീക്കങ്ങൾക്കുമൊടുവിൽ വി ഡി സതീശൻ മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂർണ വകുപ്പുവിഭജനം ഇന്നലെയാണ് ഔദ്യോഗികമായി പൂർത്തിയായത്.
Next Story

