Kaumudi Plus

പിന്നില്‍ രാഷ്ട്രീയ നീക്കം, തുഷാര്‍ വെള്ളാപ്പള്ളി എന്തിനാണ് വന്നത്? സമദൂരത്തില്‍ വിട്ടുവീഴ്ചയില്ല

അച്ഛന്‍ മകനെ പറഞ്ഞയച്ചതാണ്. ഐക്യത്തെ കുറിച്ച് പറയുമ്പോള്‍ എന്തിനാണ് എന്‍ഡിഎയുടെ നേതാവിനെ പറഞ്ഞയക്കുന്നത്. അതാണ് എസ്എന്‍ഡിപിയുടെ സമീപനത്തില്‍ സംശയം തോന്നാന്‍ കാരണമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

പിന്നില്‍ രാഷ്ട്രീയ നീക്കം, തുഷാര്‍ വെള്ളാപ്പള്ളി എന്തിനാണ് വന്നത്? സമദൂരത്തില്‍ വിട്ടുവീഴ്ചയില്ല
X


കോട്ടയം: എസ്എന്‍ഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഐക്യശ്രമത്തില്‍ നിന്ന് പിന്മാറാന്‍ അതാണ് കാരണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രണ്ടു പ്രധാന ഹിന്ദു സംഘടനകള്‍ യോജിക്കണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍, ഐക്യം ഉന്നയിച്ചവര്‍ക്ക് രാഷ്ട്രീയ നീക്കമുണ്ടെന്നു പിന്നീട് മനസ്സിലാക്കി.

തുഷാര്‍ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളി നടേശനെ അറിയിച്ചിരുന്നതായി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അച്ഛന്‍ മകനെ പറഞ്ഞയച്ചതാണ്. ഐക്യത്തെ കുറിച്ച് പറയുമ്പോള്‍ എന്തിനാണ് എന്‍ഡിഎയുടെ നേതാവിനെ പറഞ്ഞയക്കുന്നത്. അതാണ് എസ്എന്‍ഡിപിയുടെ സമീപനത്തില്‍ സംശയം തോന്നാന്‍ കാരണമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

അടിസ്ഥാന മൂല്യത്തില്‍ പ്രധാനപ്പെട്ടതാണ് സമദൂരമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:
Next Story
Share it