നിയമസഭയിൽ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനം; ഗവര്‍ണര്‍,വിവാദം

തിരുവനന്തപുരം: നിയമസഭയിൽ വന്ദേമാതരം പൂർണമായി ആലപിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. വന്ദേമാതരം പൂർണമായി പാടണമായിരുന്നു. ലോക്ഭവൻ ഇക്കാര്യം നിർദേശിച്ചിരുന്നു. എന്തുകൊണ്ട് മുഴുവനായി പാടിയില്ല എന്ന് സ്പീക്കറോട് ചോദിച്ചിരുന്നുവെന്നും ഗവർണർ ആർലേക്കർ പറഞ്ഞു.ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്നാണ് നിയമം. എന്നാൽ നിയമസഭയിൽ വന്ദേമാതരം പാടുകയല്ല, അതിന്റെ സംഗീതമാണ് ആലപിച്ചത്. ഇക്കാര്യത്തിൽ വ്യക്തത തേടും. എന്നാൽ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ വിശദീകരണം ചോദിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആദ്യ രണ്ടു ഭാഗങ്ങൾ ദേശീയഗീതമായതിനാൽ ആലപിച്ചാൽ മതിയാകും. മുഴുവനായി ആലപിക്കുക എന്നത് ആർഎസ്എസ് അജണ്ടയാണ്. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പറഞ്ഞു.എന്നാൽ ഗവർണറെ അപമാനിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎ കുറ്റപ്പെടുത്തി.
ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല. ഇതുവഴി ഗവർണറെയും ലോക്ഭവനെയും അവഹേളിക്കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വിഡി സതീശൻ സർക്കാർ കീഴ്‌പ്പെട്ടുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇത്തവണ സഭാ നടപടികൾ ആരംഭിച്ചത്. എന്നാൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികൾ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവൻ വായിക്കണമെന്ന് ലോക്ഭവന്റെ നിർദേശം ഉണ്ടായിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല.

